Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanjay Khan

Kollam

‘ന്യാ​യം നി​ന്‍റെ ഭാ​ഗ​ത്താ' സ​ഞ്ജ​യ് ഖാ​നെ കെ​ട്ടി​പ്പി​ടി​ച്ച് കെ​സി

പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റി ഡി​സി​സി സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ഖാ​ൻ. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് തീ​രു​മാ​നം.

ച​ര്‍​ച്ച​യ്ക്ക് ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മു​ന്നി​ല്‍ വെ​ച്ച് വി​കാ​ര​ഭ​രി​ത​മാ​യ രം​ഗ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. സ​ഞ്ജ​യ് ഖാ​നെ കെ​ട്ടി​പ്പി​ടി​ച്ച കെ​സി വ​ലി​യ ത്യാ​ഗ​മാ​ണ് നീ ​പാ​ർ​ട്ടി​ക്ക് വേ​ണ്ടി ചെ​യ്ത​തെ​ന്നു പ​റ​ഞ്ഞു. അ​പ്പോ​ഴേ​ക്കും ഡി​സി​സി സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ഖാ​ൻ വി​കാ​ര​ഭ​രി​ത​നാ​യി കെ​സി​ക്ക് ഒ​രു സ്നേ​ഹ ചും​ബ​നം ന​ല്‍​കി​യി​രു​ന്നു.

ലീ​ഗി​ന് സീ​റ്റി​നു ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​ഞ്ജ​യ് ഖാ​ൻ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ​ഞ്ജ​യ്, നീ ​കൊ​ല്ല​ത്തെ ഏ​റ്റ​വും ന​ല്ല സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. ഞാ​ൻ അ​തി​ന് വേ​ണ്ടി ഒ​രു​പാ​ട് ശ്ര​മി​ച്ച​താ​ണ്. പ​ക്ഷേ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ന​ട​ന്നി​ല്ല. -കെ​സി വി​കാ​ര​ഭ​രി​ത​നാ​യി പ​റ​ഞ്ഞു.​അ​തോ​ടെ സ​ഞ്ജ​യ്ഖാ​ൻ തീരു​മാ​ന​ത്തി​ൽ​നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു.

അ​ടു​ത്തു വ​രു​ന്ന​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. നീ ​ചെ​യ്ത ത്യാ​ഗ​ത്തി​ന് ഫ​ലം കി​ട്ടും. നി​ന​ക്ക് വി​ഷ​മ​മു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. നി​ന്നോ​ടെ​നി​ക്ക് വാ​ദി​ച്ച് ജ​യി​ക്കാ​നാ​വി​ല്ല​ടാ. കാ​ര​ണം ന്യാ​യം നി​ന്‍റെ ഭാ​ഗ​ത്താ​ണ്. നി​ന്‍റെ വി​ഷ​മം ഞാ​ൻ പ​രി​ഹ​രി​ക്കും. നി​ന്നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ പ​റ​യു​ന്ന​ത​ല്ല, ഇ​തെ​ന്‍റെ വാ​ക്കാ​ണ്. നീ ​പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും വ​ലി​യ സ്വ​ത്താ​ണ്. പാ​ർ​ട്ടി നി​ന്നെ ഉ​പ​യോ​ഗി​ക്കും. ത​ല ഉ​യ​ർ​ത്തി ന​ട​ക്കാ​വു​ന്ന അ​വ​സ്ഥ​യേ നി​ന​ക്ക് പാ​ർ​ട്ടി​യി​ലു​ണ്ടാ​കൂ'. – കെ​ട്ടി​പ്പി​ടി​ച്ച് കൊ​ണ്ട് കെ​.സി. വേ​ണു​ഗേ​പാ​ല്‍ സ​ഞ്ജ​യ് ഖാ​നോ​ട് പ​റ​ഞ്ഞു. കെ.സി. വേ​ണു​ഗോ​പാ​ൽ ചി​ല ഉ​റ​പ്പു​ക​ൾ ന​ൽ​കി​യ​താ​യാ​ണ് സ​ഞ്ജ​യ് ഖാ​നും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

 

Latest News

Corehub Up